ഓര്‍മ ഫ്ളോറിഡ ചാപ്റ്ററ്റില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാന്ദി കറിച്ചു
Monday, March 3, 2014 5:03 AM IST
താമ്പാ, ലിത്യ: ഓര്‍മ്മാ (ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക) ഫ്ളോറിഡാ ചാപ്റ്ററര്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാന്ദി കുറിച്ച് അലാഫിയാ റിവര്‍ സ്റ്റേറ്റ് പാര്‍ക്കില്‍ (ലിത്യ) ഏക ദിന മലയാളി കുടുംബ ക്കൂട്ടായ്മ ആഘോഷിച്ചു. ഓര്‍മാ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഹൈക്കിങ്ങ്, ബൈക്കിങ്ങ്, ബാഡ്മിന്റണ്‍, വോളീബാള്‍, കാര്‍ഡ് ഗെയിംസ്, ബാര്‍ബിക്യൂ എന്നീ വിനോദങ്ങളും ആഘോഷ ഭാഗമായി. യുവാക്കളെ മലയാളത്തനിമയില്‍ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടയിട്ടായിരുന്നു ആഘോഷങ്ങള്‍ സജ്ജീകരിച്ചത്.

ആന്റോച്ചന്‍ ചാവറ (പ്രസിഡന്റ് 8137278646), ബേബീ ജോസഫ് (വൈസ് പ്രസിഡന്റ്), ബേബീ സെബാസ്റ്യന്‍ (ജനറല്‍ സെക്രട്ടറി), മൈക്കിള്‍ ഏബ്രാഹം (ട്രഷറാര്‍), റോയി മാത്യു (ജോയിന്റ് സെക്രട്ടറി), ബ്ളെസ്സണ്‍ മണ്ണില്‍ (പി ആര്‍. ഒ), നൈസീ ബേബി, അല്ഫോന്‍സാ, മിനി റോയ്, ഡെയ്സീ ബേബി (എക്സിക്യൂട്ടീവ് കമ്മറ്റീ മെംബഴ്സ്) എന്നീ ഭാരവാഹികളാണ് പരിപാടികള്‍ ക്രമീകരിച്ചത്.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍