വര്‍ഗീസ് കുര്യന് ഉഗ്മയുടെ പ്രത്യേക പുരസ്കാരം
Saturday, March 1, 2014 7:44 AM IST
തിരുവനന്തപുരം: ഉഗ്മ മാധ്യമ പുരസ്കാരദാന ചടങ്ങില്‍ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് വര്‍ഗീസ് കുര്യനെ ആദരിച്ചു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വര്‍ഗീസ് കുര്യനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആദരിച്ചു.

ഉഗ്മ മുഖ്യരക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാജന്‍ വര്‍ഗീസ്, കടകംപള്ളി സുരേന്ദ്രന്‍, ഡോ. ജോര്‍ജ് തൈയില്‍, ഡോ. സൈജു ആല്‍ഫി, വര്‍ഗീസ് കുര്യന്‍, പാലോട് രവി എംഎല്‍എ, ചെറിയാന്‍ ഫിലിപ്പ്, അഡ്വ.പാച്ചല്ലൂര്‍ നജ്മുദ്ദീന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.