മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്
Wednesday, February 26, 2014 9:57 AM IST
ടാമ്പ: ടാമ്പയിലും പരിസര പ്രദേശത്തും അധിവസിക്കുന്ന മലയാളികളുടെ കലാ-സാംസ്കാരിക-സാമൂഹിക ഉന്നമനത്തിനായി പുതിയതായി രൂപംകൊണ്ട മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് (ശനി) സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം നടക്കുന്ന ലഘുഭക്ഷണത്തോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് ചെറിയാന്‍ കെ. ചെറിയാന്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കും. ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കുറുകപ്പള്ളിയില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.

ഉദ്ഘാടന കര്‍മ്മങ്ങള്‍ക്കുശേഷം അസോസിയേഷന്റെ പുതിയ ഭരണസമിതി അധികാരമേല്‍ക്കും. തുടര്‍ന്ന് ടാമ്പയിലെ വിവിധ ഡാന്‍സ് സ്കൂളുകളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും. തുടര്‍ന്ന് സൌജന്യ ഭക്ഷണവും ഉണ്ടായിരിക്കും.

ടാമ്പയില്‍ പുതുതായി രൂപപ്പെടുത്തിയിരിക്കുന്ന മലയാളികളുടെ സൌഹൃദ കൂട്ടായ്മയായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ തുടക്കത്തിന് എല്ലാ മലയാളികളുടേയും സാന്നിധ്യ സഹകരണങ്ങള്‍ ങഅഠ ന്റെ ഭരണസമിതിക്കുവേണ്ടി പ്രസിഡന്റ് സുരേഷ് നായര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോസ്മോന്‍ തത്തംകുളം