ഫാമിലി കോണ്‍ഫറന്‍സ്: ബെന്നി വര്‍ഗീസ് സുവനീയര്‍ എഡിറ്റര്‍
Wednesday, February 26, 2014 9:57 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീയറിന്റെ ചീഫ് എഡിറ്ററായി ബെന്നി വര്‍ഗീസിനെ നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.

രജിസ്ട്രേഷന്‍ ചടങ്ങുകള്‍ ത്വരിതപ്പെടുന്നതിന്റെ ഭാഗമായി നടത്തപ്പെടുന്ന കിക്കോഫ് യോഗങ്ങള്‍ നടന്നുവരികയാണ്. ക്വീന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ നടന്ന യോഗത്തില്‍ വികാരി വെരി റവ.യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ്, മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പോള്‍ കറുകപ്പിള്ളില്‍, കോരസണ്‍ വര്‍ഗീസ്, ലോംഗ് ഐലന്‍ഡ്/ ക്വീന്‍സ്/ ബ്രൂക്ക്ലിന് ഏരിയാ കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ബെന്നി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ആദ്യ രജിസ്ട്രേഷന്‍ മാത്യു വര്‍ഗീസില്‍ നിന്നും വികാരി സ്വീകരിച്ചു. ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 15 ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വിപുലമായ കോണ്‍ഫറന്‍സ് സംയുക്ത കമ്മിറ്റിക്ക് മുമ്പായി രണ്ടിന് നോര്‍ത്ത് കരോളിനയില്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി റവ. ഡോ. എം.കെ. തോമസും ഒമ്പതിന് ബോസ്റണില്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.റോയി പി. ജോര്‍ജ് കിക്കോഫ് യോഗങ്ങള്‍ നടക്കും.

മാര്‍ച്ച് 16ന് സെന്റ് ഗ്രിഗോറിയോസ് പള്ളി, ലുസ് ലോ, യോങ്കേഴ്സില്‍ വികാരി ഫാ. ഫിലിപ്പ് സി. ഏബ്രഹാമും മാര്‍ച്ച് 23ന് സെന്റ് മേരീസ് പള്ളി, സ്റാറ്റന്‍ ഐലന്‍ഡില്‍ വികാരി ഫാ. ടി.എ. തോമസും കിക്കോഫ് യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍