വണ്ടൂര്‍ ചെറുക്കോട് സ്വദേശി കെ.പി. ഷൌക്കത്ത് മലക്കല്‍ നാട്ടിലേയ്ക്ക്
Wednesday, February 26, 2014 9:52 AM IST
ജിദ്ദ: മുന്നര പാതിറ്റാണ്േടാളം വരുന്ന പ്രവാസ ജീവിതത്തിനു വിരാമം കുറിച്ച് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ചെറുക്കോട് സ്വദേശി കെ.പി. ഷൌക്കത്ത് മലക്കല്‍ നാട്ടിലേയ്ക്ക് മടങ്ങുന്നു. ജിദ്ദയിലെ ബ്രിട്ടീഷ് കൌണ്‍സിലില്‍ കസ്റമര്‍ സര്‍വീസ് അഡ്വൈസറായി കഴിഞ്ഞ 32 വര്‍ഷമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. വിവിധ സാമൂഹിക സാംസ്കാരിക കുട്ടായ്മകളുടെ സാരഥ്യം വഹിച്ചിരുന്ന അദ്ദേഹം ഒഐസിസിയുടെയും സജീവ പ്രവരുത്തകനായിരുന്നു. ഗള്‍ഫ് പ്രവാസ തത്വത്തിനു തുടക്കം കുറിച്ച 1970-80 കാലഘട്ടങ്ങളില്‍ നാട്ടുകാരെ സഹായിക്കുന്നതിനും നിരവധി പേര്‍ക്ക് ജോലി കണ്െടത്തുനതിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വണ്ടൂരിലെ കാരുണ്യ സഹായ സമതിയുടെയും പ്രവര്‍ത്തനങ്ങളിലും ആശ്രയ സ്പെഷല്‍ സ്കൂള്‍ സ്ഥാപിക്കുന്നതിലും സജീവമായി രംഗത്തുണ്ടായിരുന്നു. ചെറുക്കോട് മാനു മുസ് ലിയാര്‍ സ്മാരക യാത്തീംഖാനയുടെ ജിദ്ദാ കമ്മിറ്റി പ്രസിഡന്റ് ആണ്. പ്രവാസതത്വത്തിന്റെ കയ്പ്പും മധുരവും ഏറെ അനുഭവിച്ച ഷൌക്കത്ത് 34 വര്‍ഷത്തെ ഗള്‍ഫ് ജിവിതത്തിനു ഈ വാരം അവസാനം കുറിക്കും. നാട്ടിലേയ്ക്ക് മടങ്ങുന്ന അദേഹത്തിനു വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലും സുഹൃത്തുക്കളുടെ നേതൃത്വത്തിലും യാത്രയപ്പു നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍