പാസ്റര്‍ ജോര്‍ജ് ശാമുവേല്‍ ഡാളസില്‍ നിര്യാതനായി
Monday, February 24, 2014 6:07 AM IST
ഡാളസ് : ഐപിസി ഹെബ്രോന്‍ ഡാളസ് സഭാംഗവും, കല്ലിശേരി പാറയില്‍ കുടുംബാംഗവുമായിരുന്ന പാസ്റര്‍ ജോര്‍ജ് ശാമുവേല്‍ (പാറയില്‍ സണ്ണി-82) ഫെബ്രുവരി 21-ന് നിര്യാതനായി. പേരിശേരി മത്തായിച്ചന്റെ മകള്‍ പരേതയായ കുഞ്ഞമ്മ (അന്നമ്മ) ആണ് ഭാര്യ.

മക്കള്‍: റോയി - കൊച്ചുമോള്‍ (മദ്രാസ്), സജി - മേഴ്സി (കാനഡ), സാബുസണ്‍ - കുഞ്ഞുമോള്‍ (ഡാളസ്), ലാലു - മിനി (കാനഡ).

ഡാളസില്‍ താമസം ആകുന്നതിന് മുമ്പ് തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കോസ്റല്‍ ഫെലോഷിപ്പിന്റെ ശുശ്രൂഷകന്‍, ഉപാദ്ധ്യക്ഷന്‍, ന്യൂ ഇന്ത്യാ ഇവാഞ്ജലിസ്റിക് അസോസിയേഷന്‍ ബൈബിള്‍ സ്കൂള്‍ അദ്ധ്യാപകന്‍, ഗുഡ്ന്യൂസ് ബൈബിള്‍ പരിഭാഷകസമിതി അംഗം, ഐ.പി.സി. നോര്‍ത്തേണ്‍ റീജിയന്‍ ശുശ്രൂഷകന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്തിരുന്നു.

ഫെബ്രുവരി 28 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ഗാര്‍ലന്‍ഡിലുള്ള ഐപിസി ഹെബ്രോന്‍ സഭാമന്ദിരത്തില്‍ (1751 ണമഹഹ ടൃലല, ഏമൃഹമിറ, ഠത 75041) പൊതുദര്‍ശനത്തിനുവെയ്ക്കുകയും, അതേതുടര്‍ന്ന് അനുസ്മരണസമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് ശനിയാഴ്ച രാവിലെ പത്തിന് സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുകയും, തുടര്‍ന്ന് ഡാളസ് റെസ്റ്ലാന്‍ഡ് സെമിത്തേരിയില്‍ (13005 ഏൃലല്ിശഹഹല അ്ല, ഉമഹഹമ, ഠത 75243) സംസ്കരിക്കും.

ഇരു ദിനങ്ങളിലേയും ശുശ്രൂഷകള്‍ ഇന്റര്‍നെറ്റ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ണലയശെലേ അററൃല: ംംം.വീീേഹശസമ.്.

റിപ്പോര്‍ട്ട്: സാം മാത്യു