സമസ്ത ദുആ മജ്ലിസ് ഫെബ്രുവരി 23ന്
Saturday, February 22, 2014 10:28 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് റിഫാ ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാരിയത്ത് സ്വലാത്തും ദുആ മജ്ലിസും ഫെബ്രുവരി 23ന് (ഞായര്‍) രാത്രി 8.15 ന് മജ്ലിസു തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്രസയിലെ പാണക്കാട് സയിദ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ (ഡല്‍മന്‍ ബാക്കറിക്ക് സമീപം) നടക്കും. സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. മറ്റു പ്രമുഖരും സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.