ബ്ളെസ്ഡ് ജോണ്‍ പോള്‍ ഗാര്‍ഫീല്‍ഡ് മിഷന്‍ വിമന്‍സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍
Thursday, February 20, 2014 5:10 AM IST
ന്യൂജേഴ്സി: ബ്ളെസ്ഡ് ജോണ്‍ പോള്‍ സെക്കന്‍ഡ് മിഷന്‍ ഗാര്‍ഫീല്‍ഡിലെ വിമന്‍സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മിഷന്‍ ഡയറക്ടറായ ഫാ. ജേക്കബ് ക്രിസ്റിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡന്റ്- മരിയ തോട്ടുകടവില്‍, വൈസ് പ്രസിഡന്റ്- പ്രിയ ലൂയിസ്, സെക്രട്ടറി- റോസിലിന്‍ തോട്ടുമാരി, ജോയിന്റ് സെക്രട്ടറി- ഷൈന്‍ ആല്‍ബര്‍ട്ട്, ട്രഷറര്‍- സാലി അലക്സ്, ജോയിന്റ് ട്രഷറര്‍- സജി സെബാസ്റ്യന്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

വിമന്‍സ് ഫോറത്തിന്റെ കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ട് സെക്രട്ടറി മഞ്ജു പുളിക്കല്‍ അവതരിപ്പിച്ചു. അതില്‍ പ്രത്യേകം ശ്രദ്ധേയമായിട്ടുള്ളത് നൂറില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന മലയാളം സ്കൂള്‍ ആണ്. കൂടാതെ ഒന്നാമത്തേയും മൂന്നാമത്തേയും ഞായറാഴ്ചകളില്‍ ഗുഡ് സോള്‍സ് ടോസ്റ്മാസ്റേഴ്സിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് പ്രസംഗ പരിശീലനവും നേതൃത്വ പരിശീലനവും നല്‍കിവരുന്നു. നിരവധി വര്‍ഷങ്ങളായി ശ്രദ്ധപിടിച്ചുപറ്റിയ ഗാര്‍ഫീല്‍ഡ് ബാന്റ് ക്ളബിന് വിമന്‍സ് ഫോറമാണ് നേതൃത്വം നല്‍കുന്നത്.

ഇരുപത്തഞ്ചോളം മുതിര്‍ന്ന കുട്ടികള്‍ക്കായി ആറാഴ്ചകളിലായി ഇന്റര്‍പേഴ്സണല്‍ കമ്യൂണിക്കേറ്റീവ് സ്കില്‍ പ്രോഗ്രാമും നടത്തുകയുണ്ടായി.

ജോയിന്റ് ട്രഷറര്‍ സജി സെബാസ്റ്യന്‍ അക്കൌണ്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ആല്‍ബര്‍ട്ട് ഷൈന്‍ കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം