മസ്ക്കറ്റില്‍ ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം ഫെബ്രുവരി 20ന്
Wednesday, February 19, 2014 9:52 AM IST
മസ്ക്കറ്റ്: സിനിമാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒമാനിലെത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മലയാളം കമ്യുണിക്കേഷന്‍സ് എംഡിയുമായ (കൈരളി ചാനല്‍) ജോണ്‍ ബ്രിട്ടാസുമായി മസ്ക്കറ്റിലെ മലയാളികള്‍ക്ക് സംവദിക്കുവാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളാ വിഭാഗം വേദിയൊരുക്കുന്നു.

ഫെബ്രുവരി 20ന് (വ്യാഴം) വൈകുന്നേരം എട്ടിന് ഡാര്‍ സൈറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ഹാളിലാണ് പരിപാടി. കേരളാവിഭാഗം അംഗങ്ങളെ കൂടാതെ മസ്ക്കറ്റിലെ സാമുഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാധ്യമങ്ങളുടെ സ്വാധീനം സര്‍വ മേഖലകളിലും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജോണ്‍ ബ്രിട്ടാസുമായി ഇത്തരം ഒരു ചര്‍ച്ച കേരളാ വിഭാഗം സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മസ്ക്കറ്റിലെ പൊതു സമുഹത്തിലെ നല്ലൊരു വിഭാഗം ജനങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നു കണ്‍വീനര്‍ രജിലാല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം