'ശ്രേഷ്ഠം മലയാളം': ആര്‍എസ്സി വിചാര സദസ് സംഘടിപ്പിക്കുന്നു
Tuesday, February 18, 2014 9:53 AM IST
കുവൈറ്റ്: ആര്‍എസ്സി ഫഹാഹീല്‍ സോണ്‍ കമ്മിറ്റി 'വായനാനുഭവം' എന്ന വിഷയത്തില്‍ വിചാര സദസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25 ന് വൈകുന്നേരം ആറിന് ഫഹാഹീല്‍ സൂഖ് സബാഹിലെ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖരുടെയും സാധാരണക്കാരുടെയും വായനാനുഭവങ്ങള്‍ പങ്കു വയ്ക്കപ്പെടും. തുടര്‍ന്ന് മുഹ്യുദ്ധീന്‍ മാലയുടെ ചരിത്രവും സാഹിത്യവും പഠന വിദേയമാക്കിക്കൊണ്ട് 'മാലപ്പാട്ട്: എഴുത്തും ചൊല്‍ക്കാഴ്ചയും' എന്ന വിഷയത്തില്‍ പ്രബന്ധാവതരണം, പ്രകീര്‍ത്തനം, സാഹിത്യോതസവ് വിജയികളുടെ ഗാനാലാപനം എന്നിവ നടക്കും.

ആര്‍എസ്സി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 'ശ്രേഷ്ഠം മലയാളം' എന്ന ശീര്‍ഷകത്തില്‍ നടത്തി വരുന്ന മാതൃഭാഷാ പഠന കാലത്തിന്റെ ഭാഗമായാണ് വിചാര സദസ് സംഘടിപ്പിക്കുന്നത്. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ഷമീര്‍ പാക്കണ, അനസ് തെക്കുമല, തന്‍ശീദ് പാറാല്‍, ഹുസൈന്‍ നുച്യാട്, ഷാജു സാലി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്