ഓര്‍മ പരിശോധന മത്സരം നടത്തി
Monday, February 17, 2014 9:55 AM IST
ജിദ്ദ: കൊണ്േടാട്ടി പഞ്ചായത്ത് കെഎംസിസി സജീവം '14 ഏകദിന പഠന ക്യാമ്പിനോടനുബന്ധിച്ചു ഓര്‍മ്മ പരോശോധന മത്സരം സംഘടിപ്പിച്ചു. പ്രസിഡന്റ് നാസര്‍ ഇതാക്ക അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഷീര്‍ തൊട്ടിയന്‍ മത്സരത്തിനു നേതൃത്വം നല്‍കി.

മുഷ്താഖ് കാഞ്ഞീരപറമ്പ ഒന്നാം സ്ഥാനവും, മുനീര്‍ തുറക്കല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉമ്മര്‍ കോയ സ്വാഗതവും എ.ടി ബാവ തങ്ങള്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍