വിമന്‍സ് ഫ്രട്ടേണിറ്റി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു
Sunday, February 16, 2014 9:51 AM IST
ദോഹ: ഖത്തര്‍ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം വനിതാവിഭാഗമായ വിമന്‍സ് ഫ്രട്ടേണിറ്റി വനിതകള്‍ക്കായി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ മാമൂറ വനിതാ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. ഇന്റര്‍നാഷണല്‍ ബ്രിട്ടീഷ് സ്കൂള്‍ കായികാധ്യാപക സൌമ്യ 'വ്യായാമത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ആരോഗ്യ ബോധവത്കരണ ക്ളാസെടുത്തു.

ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി വിമന്‍സ് ഫ്രട്ടേണിറ്റി സംഘടിപ്പിച്ചിരിക്കുന്ന രണ്ടുമാസത്തെ ആരോഗ്യ ബോധവത്കരണ കാമ്പയിനോടനുബന്ധിച്ചാണു മീറ്റ് നടന്നത്. നൂറോളം വനിതകള്‍ പങ്കെടുത്ത പരിപാടി വിമന്‍സ് ഫ്രട്ടേണിറ്റി പ്രസിഡന്റ് ഷിജിന, ഡിവിഷന്‍ സമിതിയംഗം സഫീറ അഹമദ് എന്നിവര്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: എം.കെ ആരിഫ്