ഇന്ത്യയും സൌദിയും വിവിധ കരാറുകളില്‍ ഒപ്പുവയ്ക്കും
Saturday, February 15, 2014 10:55 AM IST
ദമാം: സൌദി കിരീടാവകാശി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പവയ്ക്കും.

ഫെബ്രുവരി 26ന് (ബുധന്‍) ഇന്ത്യയില്‍ എത്തുന്ന സല്‍മാന്‍ പ്രതിരോധ, വാണിജ്യ, ഊര്‍ജ്ജ, നിക്ഷേപ മേഖലകളിലായിരിക്കും പുതിയ കരാറുകള്‍ ഒപ്പുവയ്ക്കുക.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, വിദേശകാര്യമന്ത്രി എന്നിവരുമായും സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കുന്ന നിര്‍ണായക സന്ദര്‍ശനത്തില്‍ കിരീടാവകാശിക്കൊപ്പം സൌദിയിലെ വ്യവസായ പ്രമുഖരും ഇന്ത്യയിലെത്തും.

കഴിഞ്ഞ മാസം സൌദിയിലെത്തിയ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം