മാപ്പിള കലാവേദി ഹല പതിനാലാം രാവ് വെള്ളിയാഴ്ച
Thursday, February 13, 2014 7:54 AM IST
കുവൈറ്റ് സിറ്റി: തനത് മാപ്പിള കലകളുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും, പുതു തലമുറയിലെ സര്‍ഗ്ഗാത്മക പ്രതിഭകളെ കണ്െടത്തി ഉയര്‍ത്തികൊണ്ടു വരുന്നതിനും, നാട്ടിലും, പ്രവാസ ലോകത്തുമുള്ള അവശ കലാകാരന്മാരെ സഹായിക്കുന്നതിനും വേണ്ടി രൂപം കൊണ്ട കുവൈത്തിലെ കലാകാരന്മാരുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്മയായ മാപ്പിള കലാവേദി കുവൈത്ത് അതിന്റെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കുവൈത്ത് ഭൂമികയില്‍ ഇദം പ്രഥമായി കുവൈത്ത് ആര്‍ട്ട്സ് & കള്‍ച്ചറല്‍ സോസൈറ്റിയുമായി സഹകരിച്ചു ഫെബ്രുവരി 14 നു വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ കുവൈത്ത് രാജ കുടുംബാംഗം ശൈഖ് ദാവൂദ് സല്‍മാന്‍ അല്‍ സബയാണ് മുഖ്യാഥിതി. കേണല്‍ ജനറല്‍ അലി അല്‍ മാദി, എഞ്ചിനിയര്‍ ബദര്‍ അല്‍ ഒത്തൈബി തുടങ്ങിയ കുവൈത്തിലെ സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കൊപ്പം കുവൈത്ത് ആര്‍ട്ട്സ് & കള്‍ച്ചറല്‍ സോസൈറ്റി പ്രമുഖരും പങ്കെടുക്കുന്ന 'ഹല പതിനാലാം രാവ്' ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയിന്‍ ഉല്‍ഘാടനം ചെയ്യും.

മാപ്പിള കലാ മേഖലയില്‍ സമഗ്രസംഭാവന നല്‍കിയവര്‍ക്ക് മാപ്പിള കലാവേദി എര്‍പ്പെടുത്തിയ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ് ജേതാവ് കാനേഷ് പൂനൂരിനുള്ള അവാര്‍ഡ് തദവസരത്തില്‍ സമ്മാനിക്കുന്നതാണ്. പ്രമുഖ പത്രപ്രവര്‍ത്തകനും, മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ സി.പി സൈതലവി, മാപ്പിളപ്പാട്ട് നിരൂപകനും ഗവേഷകനുമായ ഫൈസല്‍ എളേറ്റില്‍, പ്രശസ്ത മാപ്പിളപ്പാട്ട് ചലച്ചിത്ര പിന്നണി ഗായകന്‍ അഫ്സല്‍ എന്നീവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളില്‍ മാപ്പിള കലാവേദി പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, ദഫ് മുട്ട്, ഒപ്പനയും അറബ് കലാ പ്രകടനവും നടക്കും.

മാപ്പിളപ്പാട്ടിലെ ഭാവിയുടെ താരോദയമായി മാറിയ മീഡിയവണ്‍ പതിനാലാം രാവ് ജേതാവ് മാസ്റര്‍ ബാദുഷയും, ശ്രവണസുന്ദരമായ ശബ്ദം കൊണ്ട് സദസ്യരെ മാസ്മരികലോകത്തെയ്ക്ക് നയിക്കുന്ന മാപ്പിളപ്പാട്ടില്‍ മൈലാഞ്ചി ഫൈനലിസ്റ് അനസ് ആലപ്പുഴയും, നിരവധി റിയാലിറ്റി ഷൊകളിലൂടെ പ്രശ്സ്തയായ പാട്ടിന്റെ പുല്ലാങ്കുഴല്‍ എന്നറിയപ്പെടുന്ന ഹുസ്ന അഴിയൂരും നയിക്കുന്ന സംഗീത സദസ്സും ഉണ്ടായിരിക്കുന്നതാണ്. മാപ്പിള കലാവേദി ചെയര്‍മാന്‍ അഷറഫ് കാളത്തോട്, പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍, ജനറല്‍ സെക്രട്ടറി റാഫി കല്ലായി, സ്വാഗതസംഘം ചെയര്‍മാന്‍ ഷബീര്‍ മണ്േടാളി , ജനറല്‍ കണ്‍വീനര്‍ വി.എസ്.നജീബ് എന്നീവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍