റെയില്‍വേ ബജറ്റ് നിരാശാജനകം: ജെസിസി
Wednesday, February 12, 2014 8:35 AM IST
കുവൈറ്റ്: കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിനെ പാടേ അവഗണിച്ചു. പ്രാദേശിക പാര്‍ട്ടിയുടെ എംപിമാരുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേശീയ പാര്‍ട്ടിയുടെ എംപിമാരുള്ള കേരളത്തിന് ഒന്നുംതന്നെ നേട്ടമുണ്ടാക്കാന്‍ ആയിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും കേരളത്തിലെ എംപിമാരും മന്ത്രിമാരും പരാജയപ്പെട്ടെന്നും ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) റെയില്‍വേ ബജറ്റ് അവലോകന പ്രമേയത്തില്‍ പ്രസിഡന്റ് സഫീര്‍ പി. ഹാരിസും ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്