ബേപ്പൂര്‍ കെഎംസിസി സൌജന്യ കുടിവെള്ള പദ്ധതി; ബ്രോഷര്‍ പ്രകാശനം ചെയ്തു
Wednesday, February 12, 2014 8:28 AM IST
ദമ്മാം: കെഎംസിസി ബേപ്പൂര്‍ മണ്ഡലം സൌദി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി
നടപ്പാക്കി വരുന്ന സൌജന്യ കുടിവെള്ള വിതരണ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം ദമ്മാമില്‍ നടന്നു.

മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അബ്ദുറഹ്മാന്‍ കല്ലായി സിദ്ധീഖ് പാണ്ടികശാലക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

കെഎംസിസി നേതാക്കളായ സി. ഹാഷിം, ഖാദര്‍ ചെങ്കള, ആലിക്കുട്ടി ഒളവട്ടൂര്‍, മാലിക് മഖ്ബൂല്‍, മാമു നിസാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം
നേരിടുന്ന പതിനഞ്ചോളം വാര്‍ഡുകളില്‍ മൂന്നു വര്‍ഷങ്ങളായി നടന്നു വരുന്ന
പദ്ധതിയാണ്. വേനലിന്റെ രൂക്ഷതയില്‍ ജലശ്രോതസുകള്‍ ഉപയോഗശൂന്യമാവുന്ന മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ദിനേന ആശ്വാസകരമാണ്.ബേപ്പൂര്‍ മണ്ഡലം കെഎംസിസി കഴിഞ്ഞ വര്‍ഷം കുടിവെള്ള പദ്ധതി ഉള്‍പ്പടെയുള്ള നിരവധി ജനസേവന പരിപാടികള്‍ക്കായി 12 ലക്ഷം രൂപയോളം ചെലവഴിച്ചതായും ഇതുമായി സഹകരിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതോടൊപ്പം ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ അഭ്യര്‍ഥിക്കുന്നതായും ചടങ്ങില്‍ സംബന്ധിച്ച ഭാരവാഹികളായ കോയാക്കുട്ടി ഫറോക്ക്,സലിം അരീക്കാട്, ഹബീബ് പോയില്‍തൊടി, ഖാലിദ്, ഷബീര്‍ രാമനാട്ടുകര, നിസാര്‍ പെരുമുഖം, അബ്ദുസലാം ബേപ്പൂര്‍ എന്നിവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം