പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് സജ്ജരാകുക: കൊണ്േടാട്ടി മണ്ഡലം കെഎംസിസി
Tuesday, February 11, 2014 10:12 AM IST
ജിദ്ദ: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികള്‍ സജ്ജരാകണമെന്നു കൊണ്േടാട്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നസീം പുളിക്കല്‍ പറഞ്ഞു.

കൊണ്േടാട്ടി മണ്ഡലം കെഎംസിസിയുടെ പ്രവര്‍ത്തക സമിതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം. മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം.കെ നൌഷാദ് അധ്യക്ഷത വഹിച്ചു. ഫാസിസ്റ് ഭീകരവാദികളുടെ ആസൂത്രിതമായ മീഡിയപ്രചാരങ്ങള്‍ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും സമൂഹത്തിനു രാജ്യ സുരക്ഷയുടെ യഥാര്‍ഥമാര്‍ഗങ്ങളെ കുറിച്ച് ഉദ്ബോധനം നല്‍കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ സി.കെ ശാക്കിര്‍, ഇസ്മയില്‍ മുണ്ടക്കുളം, മണ്ഡലം കമ്മറ്റി ഭാരവാഹികളായ ജമാല്‍ ഐക്കരപ്പടി, റസാക്ക് വെട്ടത്തൂര്‍, സലീം ഇ.പി, സൈതലവി സി.കെ (ചെറുകാവ്), അബ്ദുള്‍ അസീസ് (ചീക്കോട്), അബ്ദുള്‍ കരീം, കമാല്‍ എക്സല്‍ (വാഴക്കാട്), നാസര്‍ ഇത്താക്ക, ഉമ്മര്‍കോയ (കൊണ്േടാട്ടി),കെ.പി അബ്ദു റഹ്മാന്‍ (പുളിക്കല്‍), അബ്ദുള്‍ ലത്തീഫ് (വാഴയൂര്‍), അബ്ദുള്‍ നാസര്‍ (നെടിയിരിപ്പ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ജമാല്‍ ഐക്കരപ്പടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍