മീഡിയ പള്‍സ് ദേശീയ കായികദിനമാഘോഷിച്ചു
Tuesday, February 11, 2014 10:06 AM IST
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ടൈസിംഗ് ആന്‍ഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പള്‍സ് ഖത്തര്‍ ദേശീയ കായികദിനം സമുചിതമായി ആഘോഷിച്ചു.

ഇതോടനുബന്ധിച്ച് കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത കൂട്ടയോട്ടവും അല്‍ ഹയ്കി കമ്പനി ജീവനക്കാരുമായുളള സൌഹൃദ ഫുട്ബോള്‍ മല്‍സരവുമായിരുന്നു പ്രധാന പരിപാടികള്‍.

ഫുട്ബോള്‍ മല്‍സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ നേടി അല്‍ ഹയ്കി ടീം വിജയിച്ചു.