ജിദ്ദാ ഇന്ത്യന്‍ സ്കൂള്‍ പ്രവേശനം: നടപടികള്‍ ഫെബ്രുവരി ഒമ്പതിന് തുടങ്ങും
Saturday, February 8, 2014 9:53 AM IST
ജിദ്ദാ: ജിദ്ദാ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തേയ്ക്കുള്ള വിദ്യാര്‍ഥി പ്രവേശന നടപടിക്രമങ്ങള്‍ ഫെബ്രുവരി ഒമ്പതിന് (ഞായര്‍) ആരംഭിക്കും.

ഫെബ്രുവരി ഒമ്പതു മുതല്‍ ഫെബ്രുവരി 15 വരെ വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ സ്വീകാര്യമല്ല. എല്‍കെജി ക്ളാസുകളിലേക്കുള്ള (രണ്ട് ഷിഫ്റ്റുകളിലും) പ്രവേശനത്തിനായി ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുക. മറ്റ് ക്ളാസുകളിലേക്ക് നിലവിലുള്ള വെയ്റ്റിംഗ് ലിസ്റില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിദ്യാര്‍ഥികളെ കണ്െടത്തും. സഹോദരനോ സഹോദരിയോ ജിദ്ദാ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നവര്‍ക്കായി 50 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് മറ്റുള്ളവരെ പരിഗണിക്കുക. ആറാം ക്ളാസിലേക്ക് സീറ്റുകള്‍ ഒഴിവുണ്െടങ്കില്‍ 50 ശതമാനം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റില്‍ നിന്നും 50 ശതമാനം സീറ്റുകളിലേക്ക് മക്കയില്‍ നിന്നുള്ളവരെയും തെരഞ്ഞെടുക്കും. ആറാം ക്ളാസിന് മുകളിലുള്ള ക്ളാസുകളിലേക്കും മക്കയില്‍ നിന്നുള്ളവര്‍ക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍