നൂതന ഇംഗ്ളീഷ് പരിശീലനവുമായി ഒസീമിയ
Friday, February 7, 2014 10:10 AM IST
ജിദ്ദ: കൊണ്േടാട്ടി ഇഎംഇഎ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഒസീമിയയുടെ ജിദ്ദാ ചാപ്റ്റര്‍ 'ഷാര്‍പ്പണ്‍ യുവര്‍ ലാന്‍ഗേജ് സ്കില്‍സ്' എന്ന പേരില്‍ നൂതനമായ ഇംഗ്ളീഷ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ടു ആവശ്യമാകുന്ന ഇംഗ്ളീഷിനാണ് പരിഗണന നല്‍കുന്നത്. ഇംഗ്ളീഷില്‍ അടിസ്ഥാനപരമായി പ്രാഥമിക വിവരമുള്ളവരെ മാത്രം ഉദ്ദേശിച്ചുള്ള ഈ പരിശീലന പരിപാടിയില്‍ ഇഎംഇഎ പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്െടങ്കിലും പരിമിതമായ സീറ്റുകളില്‍ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് അവസരം ലഭിക്കുന്നതാണ്.

അപേക്ഷകരില്‍ പ്രഥമ ടെസ്റ് നടത്തിയശേഷമായിരിക്കും 30 പേര്‍ക്ക് മാത്രം അവസരമുള്ള പരിശീലനതിനു പ്രവേശനം ലഭിച്ചവരുടെ ലിസ്റ് പ്രഖ്യാപിക്കുക. നിത്യോപയോക ഇംഗ്ളീഷ് സംസാരം, ജോലി സ്ഥലത്തെ ഉപയോഗം, ഇന്റര്‍വ്യൂ സമയത്തെ ഇംഗ്ളീഷ്, ഗ്രാമര്‍ എന്നീ തലങ്ങളില്‍ ഊന്നല്‍ നല്‍കുന്ന പരിശീലനം 36 മണിക്കൂര്‍ നീണ്ട പഠന പ്രവര്‍ത്തന പ്രക്രിയയായാണ് സജീകരിച്ചിരിക്കുന്നത്.

ഫെബ്രുവരി 16 മുതല്‍ എല്ലാ ഞായറാഴ്ചയും ചൊവ്വാഴ്ചയും രാത്രി എട്ടു മുതല്‍ 10 വരെ ശറഫിയയിലെ ഷിഫ ജിദ്ദാ ഓഡിറ്റോറിയത്തിലാണ് ക്ളാസുകള്‍ നടക്കുക. കിംഗ് അബ്ദുള്‍ അസീസ് യൂണിവേഴ്സിറ്റി ഇംഗ്ളീഷ് പ്രഫസറും അന്താരാഷ്ട്ര ട്രെയിനറുമായ ഡോ. ഇസ്മയില്‍ മരിതെരിയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പ്രവാസികള്‍ക്കായുള്ള ഈ സുവര്‍ണാവസരത്തില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒസീമിയ പ്രസിഡന്റ് ബഷീര്‍ തൊട്ടിയന്‍ (0581337467) ജനറല്‍ സെക്രടറി കെ.എന്‍.എ ലത്തീഫ് (0543013528), ജോബ് സെല്‍ കണ്‍വീനര്‍ ഇ.കെ റഫീക്ക് (0508749356) എന്നിവരെയോ ീമെലാലമഷീയരലഹഹ@ഴാമശഹ.രീാ ല്‍ മെയില്‍ അയച്ചോ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍