സമസ്ത കണ്ണിത്ത് ശംസുല്‍ ഉലമാ അനുസ്മരണവും ദുആ മജ്ലിസും ഫെബ്രുവരി ആറിന് ഹിദ്ദില്‍
Thursday, February 6, 2014 9:04 AM IST
ഹിദ്ദ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരക്കാരും പ്രമുഖ പണ്ഢിതരുമായിരുന്ന ഷൈഖുനാ ഷംസുല്‍ഉലമ, കണ്ണിയത്ത് ഉസ്താദ് എന്നിവരുടെ ആണ്ടനുസ്മരണത്തിന്റെ ഭാഗമായി സമസ്ത കേരള സുന്നി ജമാഅത്ത് ഹിദ്ദ് ഏരിയയില്‍ അനുസ്മരണ സമ്മേളനവും ദുആ മജ്ലിസും നടത്തുന്നു.

ഫെബ്രുവരി ആറിന് (വ്യാഴം) രാത്രി ഒമ്പതിന് ഹിദ്ദിലെ നാഷണല്‍ ബാങ്കിന് സമീപമുള്ള അന്‍വാറുല്‍ ഇസ്ലാം മദ്രസ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര ഏരിയ നേതാക്കള്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക്: 33260961.