എസ്എസ്എഫ്സി പരീക്ഷയില്‍ ജോസഫൈന് മൂന്നാം റാങ്ക്
Wednesday, February 5, 2014 7:47 AM IST
കുവൈറ്റ്: പൌരസത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കരസഭയുടെ ബാഹ്യകേരള സണ്‍ഡേ സ്കൂളുകളില്‍ പത്താം ക്ളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന കേന്ദ്രപരീക്ഷയില്‍ (എസ്എസ്എഫ്സി-2013) കോല്‍ക്കത്താ ഭദ്രാസനത്തിനു കീഴിലുള്ള കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ജോസഫൈന്‍ ക്രിസ്റ്റല്‍ മാത്യു മൂന്നാം റാങ്ക് കരസ്ഥമാക്കി. കുവൈറ്റ് മഹാഇടവകാംഗം പി.ആര്‍. മാത്യുവിന്റേയും ലൌസി ഡാനിയേലിന്റെയും മകളാണ് ജോസഫൈന്‍.