കൊണ്േടാട്ടി പഞ്ചായത്ത് കെഎംസിസി 'സജീവം -14' ഫെബ്രുവരി ഏഴിന്
Wednesday, February 5, 2014 7:42 AM IST
ജിദ്ദ: കൊണ്േടാട്ടി പഞ്ചായത്ത് കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ സജീവം '14 ഏകദിന മുഴുനീള ക്യാമ്പ് സംഘടിപ്പിക്കുന്നു. സംഘടന സംവിധാനം ശാസ്ത്രീയമായ രീതിയില്‍ ചിട്ടപ്പെടുത്തുന്നതിനും അംഗങ്ങള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുന്നതിനുംവേണ്ടി നടത്തുന്ന ക്യാമ്പ് ഫെബ്രുവരി ഏഴിന് (വെള്ളി) രാവിലെ ഒമ്പതു മുതല്‍ രാത്രി 12 വരെ ശരഫിയായിലെ ഹില്‍ടോപ് ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്.

ഐസ് ബ്രേക്കിംഗ് ഉദ്ഘാടന സമ്മേളനം, ധര്‍മ്മവിചാരം, യൂണിറ്റ് കമ്മിറ്റി രൂപീകരണം, വ്യക്തിത്വ വികസനം, പൊളിറ്റിക്കല്‍ ക്വിസ്, നിതഖാത്ത് മുഖാമുഖം, ബിസിനസ് ഗ്രൂപ്പ് അവതരണം, സംഘടന ക്ളാസ്, പൊതുസമ്മേളനം, ഇശല്‍ റാവു എന്നിങ്ങനെയാണ് പരിപാടി പ്ളാന്‍ ചെയ്തിരിക്കുന്നത്.

ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കൊണ്േടാട്ടി പഞ്ചായത്തിലെ കെഎംസി സിക്കാര്‍ പ്രസിഡന്റ് നാസര്‍ ഇത്താക (0540023969), ജനറല്‍ സെക്രട്ടറി ഉമ്മര്‍ കോയ (0503030685) എന്നിവരുടെ നമ്പറില്‍ പേര് രജിസ്റര്‍ ചെയ്യണമെന്ന് അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍