'ഫ്യൂഷന്‍ 2014' അഹ്മദി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി
Tuesday, February 4, 2014 10:13 AM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ കബ്ദിലെ അതിവിശാലമായ ടെന്റില്‍ സംഘടിപ്പിച്ച 'ഫ്യൂഷന്‍ 2014' ഇസ്ലാഹി വിന്റര്‍ പിക്നികില്‍ 117 പോയന്റുമായി അഹ്മദി ഏരിയ ഓവറോള്‍ ചാമ്പ്യന്മാരായി. ജഹ്റ, ഹഹല്ലി ഏരിയകള്‍ യഥാക്രമം 107, 97 എന്നീ പോയന്റുകളുമായി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഫുട്ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, കമ്പവലി, പെനാല്‍ട്ടി ഷൂട്ടൌട്ട്, സ്റാര്‍ ഗയിംഗ്, പിക്ച്ചര്‍ പസില്‍, ചോദ്യാവലി, ബലൂണ്‍ പ്ളേ, റിംഗ് കോള്‍, സ്ട്രൊ ഗയിംസ്, എക്സര്‍സൈസ്, ഗാനം, ഒപ്പന, ഗിഫ്റ്റ് ഗയിംസ്, മ്യൂസിക് ബോള്‍, യൂണിറ്റ് പവര്‍ തുടങ്ങി പരിപാടികള്‍ മത്സരങ്ങള്‍ക്ക് മാറ്റുകൂട്ടി.

കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്ക് വിവിധ കാറ്റഗറിയിലൂടെയാണ് മത്സരം സംഘടിപ്പിച്ചത്. കലയും സാഹിത്യവും ധാര്‍മിക മൂല്യങ്ങളുടെ വീണ്െടടുപ്പിനും മാനവികതയുടെ ഭദ്രമായ നിലനില്‍പ്പിനും ബന്ധങ്ങളുടെ പവിത്രതയ്ക്കും മനുഷ്യ സ്നേഹവും സാഹോദര്യവും ഊട്ടിഉറപ്പിക്കാനും ഉതകുന്നതുമാകണമെന്ന് പിക്നിക്കില്‍ ഒരുക്കിയ ജുമുഅഃ ഖുതുബയില്‍ അബ്ദുള്‍ അസീസ് സലഫി വിശദീകരിച്ചു.

സംഗമം ഐഐസി ചെയര്‍മാന്‍ എം.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ഉദ്ബോധന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എന്‍ജിനിയര്‍ അന്‍വര്‍ സാദത്ത്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഹാരിസ് മങ്കട, എന്‍ജിനിയര്‍ സി.കെ അബ്ദുള്‍ ലത്തീഫ് റഷീദി, ഇബ്രാഹിം കുട്ടി സലഫി, യൂനുസ് സലീം, ടി.എം അബ്ദുറഷീദ്, മുഹമ്മദ് ബേബി, എന്‍.കെ അബ്ദുറഹീം, പി.വി അബ്ദുള്‍ വഹാബ്, സഅ്ദ് പുളിക്കല്‍, നഷീദ, ഷഹര്‍ബാന്‍, ജൂല, സമീറ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍