നവോദയ തായിഫ് ഏരിയ കണ്‍വന്‍ഷന്‍
Tuesday, February 4, 2014 8:05 AM IST
തായിഫ്: ജിദ്ദാ നവോദയ തായിഫ് ഏരിയ കണ്‍വന്‍ഷന്‍ രക്ഷാധികാരി വി.കെ.അബ്ദുള്‍ റൌഫ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാല്‍ പുലമാന്തോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സംഘടനാ റിപ്പോര്‍ട്ടും ഏരിയ കമ്മിറ്റി സെക്രട്ടറി ആകുല്‍ മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സുധീര്‍ അടൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നവോദയ കേന്ദ്ര നിര്‍വാഹക സമതി അംഗം അബ്ദുള്ള മുല്ലപ്പള്ളി, ജയകുമാര്‍ തിരുവന്തപുരം, രാജന്‍ തച്ചന്‍ തുണ്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പന്തളം ഷാജി സ്വാഗതവും രതീഷ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍