കൈരളി ഫുട്ബോള്‍ ടൂര്‍ണമെന്റ്: മാര്‍സ് ഫുജൈറ ജേതാക്കള്‍
Monday, February 3, 2014 9:58 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ സെവന്റ്സ് ഫുട്ബോള്‍ ടൂര്‍ണമെവന്റില്‍ മാര്‍സ് ഫുജൈറ ജേതാക്കളായി. രണ്ടാം സ്ഥാനം ഗ്ളോബ് ട്രീക്കേഴ്സ് യൂത്ത് ഇന്ത്യ ദുബായ്ക്കാണ്.

ജനുവരി 31ന് (വെള്ളി) ഫുജൈറയിലെ രുഗായത്ത് കോര്‍ണിക് ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണമെന്റ് കൈരളി സിസി പ്രസിഡന്റ് ജയകൃഷ്ണന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. യുഎഇയിലെ 12 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.

വിജയികള്‍ക്ക് ഫുജൈറ അല്‍ ഷാര്‍ക് ഹെല്‍ത്ത് കെയര്‍ സിഇഒ അഹമ്മദ് നാസര്‍ അല്‍ അന്‍സാരി ട്രോഫിയും മെഡലും കാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങില്‍ സിസി പ്രസിഡന്റ് ജയകൃഷ്ണന്‍, സിസി ജനറല്‍ സെക്രട്ടറി അഷ്റഫ്, യൂണിറ്റ് പ്രസിഡന്റ് ഷാജഹാന്‍, യൂണിറ്റ് സെക്രട്ടറി അശോക് കുമാര്‍, കൈരളി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.