സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മാതാവിന്റെ പെരുന്നാള്‍ ഓഗസ്റ് 17, 18 തീയതികളില്‍
Wednesday, August 14, 2013 5:40 AM IST
സഫേണ്‍ (ന്യൂയോര്‍ക്ക്) സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് റോക് ലാന്റില്‍ പരി. ദൈവമാതാവിന്റെ പെരുന്നാള്‍ ഓഗസ്റ് 17, 18 (ശനി, ഞായര്‍) തീയതികളിലായി നടത്തുന്നു.

ശനി വൈകുന്നേരം 5.30ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് റാസായും ദൈവവചന പ്രഘോഷണവും തുടര്‍ന്ന് ഗായകന്‍ അലക്സ് കെ. പോള്‍ നയിക്കുന്ന ഭക്തി ഗാനാലാപനം എന്നിവ നടക്കും.

ഞായറാഴ്ച വാകത്താനം വള്ളിക്കാട്ട് ദയറാ അസിസ്റന്റ് മാനേജര്‍ ഫാ. ജോയിക്കുട്ടി വര്‍ഗീസിന്റെ പ്രധാനകാര്‍മികത്വത്തില്‍ നടക്കുന്ന വി. മൂന്നിന്മേല്‍ കുര്‍ബാനയില്‍ ഫാ. എന്‍.കെ. ഇട്ടന്‍പിള്ള, റവ. ഡോ. രാജു വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. റാസയെ തുടര്‍ന്ന് ആദ്യഫലലേലവും നടക്കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. രാജു വര്‍ഗീസ് 914 426 2529, ജോസഫ് തോമസ് 201 519 5297, ലിജു പോള്‍ 845 642 6183, ജോണ്‍ ജേക്കബ് 201 527 5279.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍