ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് 88-ാം പി​റ​ന്നാ​ൾ
Wednesday, December 18, 2024 9:27 AM IST
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​യ്ക്ക് 88-ാം പി​​റ​​ന്നാ​​ൾ. ജ​ന്മ​ദി​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ത്ത​ല​വ​ന്മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ മാ​ർ​പാ​പ്പ​യ്ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. വ​ത്തി‌​ക്കാ​നി​ൽ പ്ര​ത്യേ​ക ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

റെ​​ജീ​​ന മ​​രി​​യ സി​​വോ​​റി- മാ​​രി​​യോ ഹൊ​​സേ ബെ​​ർ​​ഗോ​​ളി​യോ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി 1936 ഡി​​സം​​ബ​​ർ 17ന് ​​തെ​​ക്കെ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലെ ബു​​വെ​​നോ​​സ് ആ​​രി​​സി​​ലു​​ള്ള ഫ്ലോ​​റെ​​സ് എ​​ന്ന സ്ഥ​​ല​​ത്താ​​ണു ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ജ​​നി​​ച്ച​​ത്. 1969 ഡി​​സം​​ബ​​ർ 13നാ​​യി​​രു​​ന്നു പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണം.


ഇ​​ക്ക​​ഴി​​ഞ്ഞ 13ന് ​​മാ​​ർ​​പാ​​പ്പ​​യു​​ടെ പൗ​​രോ​​ഹി​​ത്യ​​ത്തി​​ന്‍റെ 55-ാം വാ​​ർ​​ഷി​​ക​​മാ​​യി​​രു​​ന്നു. പ​​ത്രോ​​സി​​ന്‍റെ 265-ാമ​​ത്തെ പി​​ൻ​​ഗാ​​മി​​യാ​​യി 2013 മാ​​ർ​​ച്ച് 13ന് ​​തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട അ​​ന്ന​​ത്തെ ക​​ർ​​ദി​​നാ​​ൾ ഹൊ​​ർ​​ഹെ മാ​​രി​​യോ ബെ​​ർ​​ഗോ​​ളി​​യോ ഫ്രാ​​ൻ​​സി​​സ് എ​​ന്ന നാ​​മം സ്വീ​​ക​​രി​​ക്കു​​ക​​യും അ​​തേ​​വ​​ർ​​ഷം മാ​​ർ​​ച്ച് 19ന് ​​സ​​ഭാ​​ഭ​​ര​​ണം ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്തു.