എ.സി. ജോർജിന്റെ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
പി.പി. ചെറിയാൻ
Wednesday, February 12, 2025 3:23 PM IST
ഹൂസ്റ്റൺ: അമേരിക്കൻ മലയാളിയായ എ.സി. ജോർജിനെ ജന്മനാടായ മുവാറ്റുപുഴ പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ജൂബിലി ആഘോഷച്ചടങ്ങിനിടെ പ്രശംസ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.
1975 മുതൽ അമേരിക്കയിൽ അതിവസിക്കുന്ന മുതിർന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും വിവിധ സംഘടനകളുടെ ആദ്യകാല പ്രവർത്തകനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ, എ.സി. ജോർജ്, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നാല് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ (ലേഖന സമാഹാരം), പാളങ്ങൾ (നോവൽ), ഹൃദയ കവാടം തുറക്കുമ്പോൾ (കവിത-ഗാന സമാഹാരം), മിന്നൽ പ്രണയം (നർമം, കഥാപ്രസംഗം, ഏകാങ്കനാടകം) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
പരിപാടി ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യ പ്രഭാഷകനായിരിന്നു. സ്കൂൾ പ്രിൻസിപ്പൾ റവ. സിസ്റ്റർ സി.ജി.ജോർജ് അതിഥികളെ പരിചയപ്പെടുത്തി. സ്കൂൾ മാനേജർ റവ. സിസ്റ്റർ മെർലിൻ ആമുഖ പ്രസംഗം നടത്തി.
![](/nri/book1222511.jpg)
book12225111.jpg
റവ. സിസ്റ്റർ ദീപ്തി റോസ്, റവ. മോൻസിഞോർ പയസ് മലേകണ്ടം, റവ.ഫാദർ ജെയിംസ് വരാരപ്പിള്ളി, സിനിസ്റ്റാർ അഞ്ജു അബ്രാഹം, റവ. സിസ്റ്റർ ജോവിയറ്റ്, റവ. സിസ്റ്റർ ലിറ്റി, റാണി ജോർജ്, ആനീസ് ഫ്രാൻസിസ്, ജിജു സിജു, സണ്ണി കാഞ്ഞിരത്തുങ്കൽ, പി. സി. ഗീത, കെ.ബി.സജീവ്,
ഷിബിമോൾ ജോസഫ്, റവ. സിസ്റ്റർ ജീനു ജോർജ്, ഗ്ലെൻ പേഴ്സി, അനിൽകുമാർ കല്ലട, സ്വപ്ന സുമേഷ്, ജെ.വി. ആടുകുഴിയിൽ, സിനിമോൾ ജോസ്, എം വി.മോളി, റവ സിസ്റ്റർ ജോവിയറ്റ്, റവ സിസ്റ്റർ ജ്യോതിസ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
അമേരിക്കയിൽ നിന്ന് എത്തിയ ഡോ. ജോസഫ് പുന്നോലിക്ക് "ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ' എന്ന ഗ്രന്ഥം സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ സിജി ജോർജ് നൽകിക്കൊണ്ട് ലേഖന സമാഹാരത്തിന്റെ പ്രകാശനം പ്രത്യേകമായി നിർവഹിച്ചു.
ഇന്ത്യൻ റെയിൽവേ ജീവനക്കാരനും റെയിൽവേ മസ്ദൂർ യൂണിയൻ സെക്രട്ടറിയുമായിരുന്ന എ.സി.ജോർജ് 1975ൽ അമേരിക്കയിലേക്ക് കുടിയേറി. 36 വർഷം ന്യുയോർക്കിൽ ജോലി ചെയ്ത് റിട്ടയർമെന്റ് ആയതിനുശേഷം 15 വർഷമായി ഹൂസ്റ്റണിൽ താമസിക്കുന്നു.
ന്യൂയോർക്ക് സ്റ്റേറ്റ് എംപയർ കോളജിൽ കേരളത്തിൽ നിന്ന് മലയാളം മുഖ്യ വിഷയമായി എടുത്ത് ബിരുദം നേടിയവരുടെ ഡിഗ്രി ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നൽകുന്ന മുഖ്യ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്.
ജോർജ് ന്യുയോർക്കിലെ സംഘടനകളുടെ സോവനീർ മുഖ്യപത്രാധിപരായും സംഘടനകളുടെ സ്ഥിര പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരായും നീണ്ടകാലം സേവനമനുഷ്ഠിച്ചു.
കേരള ദർശനം, കാത്തലിക് വോയിസ്, ജനധ്വനി യുഎസ്എ തുടങ്ങിയവയുടെ സാരഥിയായി ന്യൂയോർക്കിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലും ഉള്ള ആനുകാലികങ്ങളിൽ ഇന്നും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു.
![](/nri/book12225111.jpg)
വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ, ബ്ലോഗുകളിൽ അദ്ദേഹത്തിന്റെ രചനകൾ പ്രസിദ്ധീകരിക്കപ്പെടുന്നു. കേരള ഡിബേറ്റ് ഫോറം യുഎസ്എ, കേരള ലിറ്റററി ഫോറം യുഎസ്എ, കേരള നർമവേദി യുഎസ്എ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ വെർച്വൽ മീറ്റിംഗുകൾക്ക് എ.സി. ജോർജ് തുടക്കമിട്ടു.
ഹൂസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയിലും കേരള റൈറ്റേഴ്സ് ഫോറത്തിലും ജോർജിന്റെ സജീവസാന്നിധ്യമുണ്ട്.
പുസ്തകങ്ങൾ തൃശൂർ ഗ്രീൻ ബുക്സിലും കോഴിക്കോട് സ്പെൽ ബുക്സിലും ലഭ്യമാണ്. ആമസോൺ കിൻഡലിലും ഡൗൺ ലോഡ് ചെയ്യാം.