വീസ നിഷേധിച്ചതിൽ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധവുമായി ക്ഷമ സാവന്ത്
പി.പി. ചെറിയാൻ
Wednesday, February 12, 2025 1:43 PM IST
സിയാറ്റിൽ: വിശദീകരണമില്ലാതെ ഇന്ത്യ നിരവധി തവണ വീസ നിഷേധിച്ചെന്ന് ആരോപിച്ച് രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി.
സിയാറ്റിൽ മുൻ സിറ്റി കൗൺസിൽ അംഗമാണ് ഇന്ത്യൻ വംശജയായ സാവന്ത്. ബംഗളൂരുവിലുള്ള അസുഖബാധിതയായ അമ്മയെ കാണാനാണ് ക്ഷമ അടിയന്തര വിസയ്ക്കായി അപേക്ഷ നല്‍കിയിരുന്നത്.
എന്നാല്‍, തന്റെ വീസ അപേക്ഷ നിരസിച്ചെന്നും അതേസമയം ഭർത്താവായ കാല്വിന് വീസ അനുവദിച്ചെന്നുമായിരുന്നു ക്ഷമയുടെ ആരോപണം.
ഇന്ത്യൻ സർക്കാരിന്റെ അപ്രഖ്യാപിത റിജക്റ്റ് ലിസ്റ്റിൽ ഉള്ളതിനാലാണ് തനിക്ക് വീസ നിഷേധിക്കുന്നതെന്ന് ഒരു കോൺസുലാർ ഓഫീസർ അറിയിച്ചതായി സാവന്ത് പറഞ്ഞു.
പൗരത്വനിയമഭേദഗതി വിഷയത്തിലടക്കം മോദി സര്‍ക്കാരിനെതിരേ ക്ഷമ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.