ബെ​ര്‍​ലി​ന്‍: വ​ർ​ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ലും ജ​ർ​മ​നി​യു​ടെ സ​മ്പ​ദ് വ്യ​വ​സ്ഥ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന് ക​ണ​ക്കു​ക​ൾ. ജ​ർ​മ​ൻ ഫെ​ഡ​റ​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് റിപ്പോർട്ട് പു​റ​ത്തു​വി​ട്ടത്. ര​ണ്ടാം പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 0.1 ശ​ത​മാ​നം മാ​ത്ര​മാ​ണ് വ​ള​ർ​ച്ച.

രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ര​ക്ഷി​ക്കാ​ന്‍ ജ​ര്‍​മ​ന്‍​കാ​ര്‍ കൂ​ടു​ത​ല്‍ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ജ​ര്‍​മ​നി​യു​ടെ സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലെ പ്ര​ധാ​ന ഘ​ട​ക​മാ​യ ച​ര​ക്കു​ക​ളു​ടെ ക​യ​റ്റു​മ​തി​യി​ൽ ഏ​ക​ദേ​ശം 2.4 ശ​ത​മാ​ന​മാ​ണ് കു​റ​വാണ് ഉണ്ടായിരിക്കുന്നത്.

കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി​യും യു​ക്രെ​യ്ൻ - ​റ​ഷ്യ യു​ദ്ധ​ത്തി​ന്‍റെ ആ​ഘാ​ത​വും വ്യാ​വ​സാ​യി​ക ഓ​ര്‍​ഡ​റു​ക​ളി​ല്‍ ഇ​ടി​വി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പ​ണ​പ്പെ​രു​പ്പം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ത​ക​ർ​ച്ച​യെ മ​റി​ക​ട​ക്കാ​ൻ അ​ധി​കൃ​ത​ർ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്.


വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ല്‍ ഉ​പ​ഭോ​ക്തൃ ചെ​ല​വു​ക​ള്‍ വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ പ്ര​തീ​ക്ഷ. സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഉ​ദാ​ഹ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ജ​ര്‍​മ​ന്‍ അ​ഭി​വൃ​ദ്ധി​യു​ടെ പ​ര്യാ​യ​മാ​യ ഫോ​ക്സ് വാ​ഗ​ണ്‍ എ​ന്ന ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി, ബ​ജ​റ്റി​ൽ ഗ​ണ്യ​മാ​യ വെ​ട്ടി​കു​റ​യ്ക്ക​ലി​നും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള നി​ര​വ​ധി ഫാ​ക്ട​റി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​മ്പ​നി.