കേളി കുടുംബവേദിക്ക് പുതിയ നേതൃത്വം
Monday, November 20, 2017 10:20 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സീബ അനിരുദ്ധൻ (പ്രസിഡന്‍റ്), ഷൈനി അനിൽ, ശ്രീഷ സുകേഷ് (വൈസ് പ്രസിഡന്‍റുമാർ), മാജിദ ഷാജഹാൻ (സെക്രട്ടറി), സന്ധ്യ പുഷ്പരാജ്, പ്രിയ വിനോദ് (ജോയിന്‍റ് സെക്രട്ടറിമാർ), ലീന സുരേഷ് (ട്രഷറർ) എന്നിവരേയും 31 അംഗ കേന്ദ്ര കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച്ച ഗൗരി ലങ്കേഷ് നഗറിൽ നടന്ന കണ്‍വൻഷൻ കൈരളി പ്രവാസലോകം സംവിധായകൻ റഫീഖ് റാവുത്തർ ഉദ്ഘാടനം ചെയ്തു. സുരേഷ് ചന്ദ്രൻ, സന്ധ്യ പുഷ്പരാജ് (പ്രസീഡിയം), മാജിദ ഷാജഹാൻ, സിന്ധു ഷാജി, അനിൽ അറക്കൽ (സ്റ്റിയറിംഗ് കമ്മിററി), പ്രിയ വിനോദ്, ഷൈനി അനിൽ (മിനിററ്സ്), സീബ അനിരുദ്ധൻ, പ്രിയ വിനോദ് (പ്രമേയം) എന്നിവർ വിവിധ സബ് കമ്മിറ്റികളുടെ ചുമതലകൾ നിർവഹിച്ചു. മാജിദ ഷാജഹാൻ പ്രവർത്തന റിപ്പോർട്ടും അനിൽ അറക്കൽ വരവു ചെലവു കണക്കും അവതരിപ്പിച്ചു. സിജിന സിജിൻ, ദീപ വാസുദേവൻ, ഫസീല നാസർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. ചർച്ചകൾക്ക് മാജിദ ഷാജഹാനും കേളി രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനർ ദസ്തക്കീറും മറുപടി പറഞ്ഞു.

സന്ധ്യ പുഷ്പരാജ്, കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, കുഞ്ഞിരാമൻ മയ്യിൽ, കെ.പി.എം. സാദിഖ്, ബിപി രാജീവൻ, ഗീവർഗീസ്, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, സിന്ധു ഷാജി, നിയുക്ത സെക്രട്ടറി മാജിദ ഷാജഹാൻ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ