ഒൗ​ക്കാ​ഫ് അ​തി​ഥി​യാ​യ മൗ​ല​വി സി​ദ്ദീ​ഖ് പാ​ല​ത്തോ​ളി​ന് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, September 20, 2017 9:48 AM IST
കു​വൈ​ത്ത് : പ​ത്തു​വ​ർ​ഷ​ത്തോ​ളം കു​വൈ​ത്തി​ൽ ഇ​സ്ലാ​ഹി രം​ഗ​ത്ത് നി​റ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന മൗ​ല​വി സി​ദ്ധീ​ഖ് പാ​ല​ത്തോ​ൾ കു​വൈ​ത്ത് ഒൗ​ക്കാ​ഫ് മ​ത​കാ​ര്യ വ​കു​പ്പി​ന്‍റെ അ​തി​ഥി​യാ​യി പ​ത്തു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കു​വൈ​ത്തി​ലെ​ത്തി. ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി, ട്ര​ഷ​റ​ർ ജ​സീ​ർ പു​ത്തൂ​ർ പ​ള്ളി​ക്ക​ൽ, വെ​ളി​ച്ചം സെ​ക്ര​ട്ട​റി മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ദ്ധീ​ഖ് പാ​ല​ത്തോ​ളി​ന് സ്വീ​ക​ര​ണം ന​ൽ​കി.

ച​ല​നം ത്രൈ​മാ​സ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സെ​പ്റ്റം​ബ​ർ 22 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6നു ​ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഖു​ർ​ആ​നി​നെ അ​റി​യു​ക എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ സി​ദ്ധീ​ഖ് പാ​ല​ത്തോ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 96652669, 97228093, 67003822

സി​ദ്ധീ​ഖ് പാ​ല​ത്തോ​ളി​ന്‍റെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ക്ലാ​സു​ക​ൾ ബു​ധ​നാ​ഴ്ച ഹ​വ​ല്ലി​യി​ലും 21നു ​കു​വൈ​ത്ത് സി​റ്റി​യി​ലും 23നു ​ഫ​ഹാ​ഹീ​ലി​ലും 24നു ​ഫ​ർ​വാ​നി​യ​യി​ലും 25നു ​ഫ​ഹാ​ഹീ​ലി​ലും 26നു ​അ​ബൂ​ഹ​ലീ​ഫ​യി​ലും 28നു ​സാ​ൽ​മി​യി​ലും 29നു ​അ​ഹ്മ​ദി​യി​ലും 30നു ​ഫൈ​ഹ​യി​ലും ജ​ലീ​ബി​ലും ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ