ഒ​എ​ൻ​വി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ സെ​പ്റ്റം​ബ​ർ 30ന്
Wednesday, September 20, 2017 9:44 AM IST
ദു​ബാ​യ്: യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​എ​ൻ​വി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ചു സെ​പ്റ്റം​ബ​ർ 30 ശ​നി​യാ​ഴ്ച വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ദു​ബാ​യ് മു​ഹൈ​സ്ന ഗ​ൾ​ഫ് മോ​ഡ​ൽ സ്കൂ​ളി​ൽ രാ​വി​ലെ 7 മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് പ്ര​മു​ഖ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യ സി ​രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഫ: ച​ന്ദ്ര​മ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് 11 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ മ​ല​യാ​ള ഭാ​ഷ​യും ത​ല​മു​റ​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി ​രാ​ധാ​കൃ​ഷ്ണ​ൻ, പ്രൊ​ഫ: ച​ന്ദ്ര​മ​തി എ​ന്നി​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.

ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.www.onvfoundation.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ www.onvfoundation.org/vidyarambham.html എ​ന്ന ലി​ങ്കി​ലോ ആ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ര​ജി​സ്ട്രേ​ഷ​ന്‍റെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ലാ​കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 050 3479922 / 050 5681251 എ​ന്ന ന​ന്പ​റി​ലോ vidyarambham@onvfoundation.org എ​ന്ന ഈ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള