വേഷത്തോടുപോലും സംഘപരിവാറിന് അസഹിഷ്ണുത: കേളി അസീസിയ ഏരിയ സമ്മേളനം
Monday, March 27, 2017 7:16 AM IST
റിയാദ്: വനിതാദിനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത സർക്കാർ പരിപാടിയിൽ കേരളത്തിലെ ചില പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ മതാചാരപ്രകാരമുള്ള ശിരോവസ്ത്രം വിലക്കിയ സംഭവം കേന്ദ്ര ഭരണം കയ്യാളുന്ന സംഘ പരിവാറിന്‍റെ അന്യമത വിദ്വേഷവും അസഹിഷ്ണുതയും എത്രമാത്രം കടുത്തതാണെന്ന് ഒരിക്കൽക്കൂടി വെളിവാക്കുന്നതാണെും ഈ സംഭവം പ്രതിഷേധാർഹമാണെന്നും കേളി അസീസിയ ഏരിയ സമ്മേളനം.

മാർച്ച് 24ന് വിവി ദക്ഷിണാമൂർത്തി നഗറിൽ (എക്സിറ്റ് 18) കേളി അസീസിയ ഏരിയയുടെ നാലാമത് സമ്മേളനം കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം ദയാനന്ദൻ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. റഫീഖ് രക്തസാക്ഷി പ്രമേയവും സുഭാഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഹസൻ, മുഹമ്മദലി, അബ്ദുൾ അസീസ് എന്നിവരടങ്ങുന്ന പ്രസീഡിയവും കുഞ്ഞലവി, ബീരാൻ കോയ, സതീഷ് ബാബു എന്നിവരടങ്ങുന്ന സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. സുഭാഷ്, ലജീഷ്, അബ്ദുൾവാഹിദ്, റഫീഖ്, സൂരജ്, അലിക്കുട്ടി എന്നിവർ മിനിറ്റ്സ്, പ്രമേയം, ക്രഡൻഷ്യൽ എന്നീ സബ്കമ്മിറ്റികളുടെ ചുമതല നിർവഹിച്ചു. ഏരിയ സെക്രട്ടറി സതീഷ് ബാബു പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ബീരാൻ കോയ വരവു ചെലവു കണക്കും കേളി വൈസ് പ്രസിഡന്‍റ് മെഹ്റൂഫ് പൊന്ന്യം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ആനുകാലിക വിഷയങ്ങളിൽ മൂന്നു പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം, ജോയിന്‍റ് സെക്രട്ടറി ഷമീർകുന്നുൽ, ഏരിയ സെക്രട്ടറി സതീഷ് ബാബു, ഏരിയ ട്രഷറർ ബീരാൻ കോയ എന്നിവർ മറുപടി പറഞ്ഞു. 17 അംഗ ഏരിയ കമ്മിറ്റിയെയും ഒന്പതാം കേന്ദ്രസമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ, കേളി ജോയിന്‍റ് സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധാകരൻ കല്ല്യാശേരി, വാസുദേവൻ, ഏരിയ സെക്രട്ടറി സതീഷ് ബാബു എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സതീഷ് ബാബു (സെക്രട്ടറി), മുഹമ്മദ് ഷാഫി, റഫീഖ് (ജോ: സെക്രട്ടറിമാർ), മുഹമ്മദലി (പ്രസിഡന്‍റ്), കുഞ്ഞലവി, അബ്ദുൾവാഹിദ് (വൈസ് പ്രസിഡന്‍റുമാർ), ബീരാൻ കോയ (ട്രഷറർ), സുഭാഷ് പികെ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും തെരഞ്ഞെടുത്തു.