ഇസ് ലാഹി സെന്‍റർ ഫൈഹ യൂണിറ്റിന് പുതിയ നേതൃത്വം
Thursday, March 23, 2017 5:36 AM IST
കുവൈത്ത്: മുജാഹിദ് ഐക്യത്തിന്‍റെ ഭാഗമായി ഇന്ത്യൻ ഇസ് ലാഹി സെന്‍റർ ഫൈഹ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി എൻ.കെ. മുസ്തഫ വെങ്ങാലി (പ്രസിഡന്‍റ്), എസ്.ഇ. ഹനീഫ കൊച്ചി (വൈസ് പ്രസിഡന്‍റ്), അബ്ദുൾ കരീം അരൂർ (ജനറൽ സെക്രട്ടറി), എ.കെ. അനസ് തിക്കോടി (ഓർഗനൈസിംഗ് സെക്രട്ടറി), അബാസ് കൊല്ലം (ട്രഷറർ), സി.എ. ഫൈസൽ നല്ലളം (ദഅവ), അബ്ദുറഹീം പാനൂർ (പബ്ലിക്കേഷൻ), അൻവർ ഹുസൈൻ (ഖ്യുഎച്ച്എൽഎസ്), ജംഷിദ് വെങ്ങാലി (വെളിച്ചം) അബ്ദുൾ ജബാർ കൊടുവള്ളി (ഹജ്ജ് ഉംറ), ഹർഷദ് കൊച്ചി (ക്രിയേറ്റീവ്) എന്നിവരേയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി സി.വി അബ്ദുള്ള, ഹൈദർ പാഴേരി, അബ്ദുറഹ്മാൻ സ്വലാഹി, സഅ്ദ് കടലൂർ എന്നിവരെയും തെരഞ്ഞെടുത്തു.

ഹൈദർ പാഴേരി അധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ ആദിൽ സലഫി, എൻജിനിയർ ഫിറോസ് ചുങ്കത്തറ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ