കേളി മുസാഹ് മിയ ഏരിയക്ക് പുതിയ നേതൃത്വം
Tuesday, March 21, 2017 6:02 AM IST
റിയാദ്: കേളി കലാ സാംസ്കാരികവേദിയുടെ ഒന്പതാം കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി നടന്ന മുസാഹ്മിയ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച മുസാഹ്മിയ ഏരിയ സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി കേന്ദ്ര ജോയിന്‍റ് ട്രഷററുമായ ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ശങ്കർ പ്രവർത്തന റിപ്പോർട്ടും കേളി കേന്ദ്ര ജോയിന്‍റ് സെക്രട്ടറി ഷൗക്കത്ത് നിലന്പുർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ആനുകാലിക വിഷയങ്ങളിൽ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചക്ക് കേളി സെക്രട്ടറി റഷീദ് മേലേതിൽ, രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമൻ മയ്യിൽ, ഏരിയ സെക്രട്ടറി ശങ്കർ എന്നിവർ മറുപടി പറഞ്ഞു. തുടർന്നു 13 അംഗ പുതിയ ഏരിയ കമ്മിറ്റിയെയും 9-ാം കേന്ദ്ര സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യൻ, സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം, അബ്ദുൾ അസീസ്, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ശങ്കർ (സെക്രട്ടറി), ജെറി തോമസ്, ബിജു ലക്ഷ്മണൻ (ജോയിന്‍റ് സെക്രട്ടറിമാർ), ജനാർദ്ദനൻ (പ്രസിഡന്‍റ്), മുസ്തഫ, നടരാജൻ (വൈസ് പ്രസിഡന്‍റുമാർ), ഷമീർ (ട്രഷറർ), ഷാജു കൊയിലാണ്ടി (ജോയിന്‍റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.