അൽ ഹുദ മദ്രസ കായികമേള സംഘടിപ്പിച്ചു
Monday, January 23, 2017 8:03 AM IST
ജിദ്ദ: വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും അൽ ഹുദ മദ്രസ കായികമേള ശ്രദ്ധേയമായി.

മദ്രസ വിദ്യാർഥികളുടെ മാർച്ച് പാസ്റ്റ് കാണികളുടേയും അതിഥികളുടേയും പ്രശംസ നേടി. മുഖ്യാതിഥികളെ കുട്ടികൾ ഗാർഡ് ഓഫ് ഹോണർ നൽകി ആദരിച്ചു. ഇന്‍റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ചെയർമാൻ എൻജിനിയർ ഇഖ്ബാൽ മുഖ്യാതിഥിയായിരുന്നു. വിവിധ ഇസ് ലാഹി സെന്‍റർ ഭാരവാഹികളായ അബാസ് ചെന്പൻ, അബ്ദുൾ ഹമീദ് പന്തല്ലൂർ, സലാഹ് കാരാടൻ, മുഹമ്മദലി ചുണ്ടക്കാടൻ, മദ്രസ കണ്‍വീനർ ഹംസ നിലന്പൂർ, സദർ മുദരിസ് ലിയാഖത്തലിഖാൻ തുടങ്ങിയവർ ഗാർഡ് ഓഫ് ഹോണർ ചടങ്ങിൽ സംബന്ധിച്ചു. ഷുക്കൂറിന്‍റെ നേതൃത്വത്തിൽ മദ്രസയോടനുബന്ധിച്ച് നടന്നു വരുന്ന കരാട്ടെ ക്ലാസിൽ പങ്കെടുക്കുന്നവരുടെ കായികാഭ്യാസ പ്രകടനങ്ങൾ അരങ്ങേറി.

അൽ ദ്ദുറ കോന്പൗണ്ടിൽ രാവിലെ എട്ടിന് തുടങ്ങിയ കായികമേള രാത്രി ഒന്പതു വരെ തുടർന്നു. ബഡ്സ്, കിഡ്സ്, ചിൽഡ്രൻ, ജൂണിയർ, സീനിയർ തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർഥികളും ജനറൽ വിഭാഗത്തിൽ രക്ഷിതാക്കളും പൂർവ വിദ്യാർഥികളും വിവിധ ഇനങ്ങളിലായി മാറ്റുരച്ചു. 160 പോയന്‍റുകളോടെ ബ്ലൂ ഹൗസ് ഓവറോൾ ചാന്പ്യ·ാർക്കുള്ള ട്രോഫി ഇസ് ലാഹി സെന്‍റർ പ്രസിഡന്‍റ് മുഹമ്മദലി ചുണ്ടക്കാടനിൽ നിന്ന് ഏറ്റുവാങ്ങി. റെഡ്, യെല്ലോ ഹൗസുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ