സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Friday, March 29, 2024 2:37 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത​ര പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​നാ​ധി​പ​ത്യ കേ​ര​ള​വും പ്ര​വാ​സി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കൈ​ര​ളി ഫു​ജൈ​റ ഓ​ഫി​സി​ൽ ന​ട​ത്തി​യ സം​ഗ​മം ലോ​ക കേ​ര​ള സ​ഭാം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ൻ സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും കൈ​ര​ളി മു​ൻ പ്രസിന്‍റുമായ ലെ​നി​ൻ ജി. ​കു​ഴി​വേ​ലി അ​ധ്യക്ഷ​ത വ​ഹി​ച്ചു.

ഐഎംസിസി സെ​ക്ര​ട്ട​റി അ​മീ​ർ , സ്നേ​ഹ സം​ഗ​മം ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ സു​ജി​ത്ത് വി.​പി. എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ സ്വാ​ഗ​ത​വും കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.