യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Wednesday, March 27, 2024 4:59 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ്‌ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​റ്റ് യു​വാ​ക്ക​ൾ​ക്കാ​യി യൂ​ത്ത് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് പി.​ടി.ശ​രീ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ഇ​ഫ്താ​ർ സ​മ്മേ​ള​ന​ത്തി​ൽ സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ് കേ​ര​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൗ​ഫീ​ഖ് മ​മ്പാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് സി​ജി​ൽ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യു​ട്ടി​വ് അം​ഗം മു​ഹ​മ്മ​ദ് ജു​മാ​ന്‍റെ ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ഹ​സീ​ബ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​സാ​മ അ​ബ്ദു​ർ​റ​സാ​ഖ് സ​മാ​പ​ന പ്ര​സം​ഗ​വും നി​ർ​വ​ഹി​ച്ചു.



ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ് കേ​ച്ചേ​രി അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. യൂ​ത്ത് ഇ​ന്ത്യ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ യാ​സി​ർ, മു​ക്സി​ത്, അ​ഖീ​ൽ, അ​ഷ്ഫാ​ഖ്, ജ​വാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.