റി​യാ​ദി​ല്‍ വാ​ഹ​നാ​പ​ക​ടം; തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു, ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, March 27, 2024 3:58 PM IST
റി​യാ​ദ്: റി​യാ​ദ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​ഹേ​ഷ്കു​മാ​ർ ത​മ്പി(55) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ജോ​ണ്‍ തോ​മ​സ്, സ​ജീ​വ് കു​മാ​ര്‍ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ അ​ഫീ​ഫ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മ​ഹേ​ഷ്കു​മാ​റും സു​ഹൃ​ത്തു​ക​ളും ഖ​സീം പ്ര​വി​ശ്യ​യി​ലെ ഉ​നൈ​സ​യി​ൽ നി​ന്ന് അ​ഫീ​ഫി​ലേ​ക്കാ​ണ് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​നൈ​സ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് മ​ഹേ​ഷ്കു​മാ​ർ. അ​മ്മ: സ​ര​സ​മ്മ.