കു​വൈ​റ്റ്‌ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ​ഇ​ട​വ​ക​യി​ൽ ഓ​ശാ​ന പെ​രു​ന്നാ​ൾ ആ​ച​രി​ച്ചു
Tuesday, March 26, 2024 4:16 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി‌: ക​ഴു​ത​ക്കു​ട്ടി​യു​ടെ പു​റ​ത്തേ​റി യെ​രു​ശ​ലേ​മി​ലേ​ക്ക്‌ പ്ര​വേ​ശി​ച്ച യേ​ശു ക്രി​സ്തു​വി​നെ രാ​ജ​കീ​യ​മാ​യി വ​ര​വേ​റ്റ​തി​ന്‍റെ ഓ​ർ​മ​പു​തു​ക്കി കു​വൈ​റ്റ്‌ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക ഓ​ശാ​ന പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​വൈ​റ്റ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ദേ​വാ​ല​യ​ങ്ങ​ളാ​യ നാ​ഷ​ണ​ൽ ഇ​വ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്‌, അ​ബ്ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ്‌ ചാ​പ്പ​ൽ എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ങ്ക​മാ​ലി ഭ​ദ്രാ​സ​നാ​ധി​പ​ൻ യു​ഹാ​നോ​ൻ മാ​ർ പോ​ളി​കാ​ർ​പ്പ​സ്‌ മെ​ത്രാ​പ്പോ​ലി​ത്ത, ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഫാ. ​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ, ഫാ. ​റി​നി​ൽ പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന ഓ​ശാ​ന​യു​ടെ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളി​ലും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​ത്തി​ലും ആ​യി​ര​ക്ക​ണ​ക്കി​നു വ​രു​ന്ന വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.