കേ​ളി ജ​ന​കീ​യ ഇ​ഫ്താ​ർ ഏ​പ്രി​ൽ അഞ്ചിന്; ​സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Wednesday, March 20, 2024 7:15 AM IST
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ ഇ​ഫ്താ​ർ ഏ​പ്രി​ൽ അഞ്ചിന് ​ന​ട​ക്കും. ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ബ​ത്ഹ​യി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി കേ​ളി ന​ട​ത്തി​വ​രു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളി​ലേ​ക്ക് ഇ​ഫ്താ​ർ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 12 ഏ​രി​യ​ക​ളി​ലും വി​വി​ധ യൂ​ണി​റ്റു​ക​ളി​ലു​മാ​യി വി​പു​ലീ​ക​രി​ച്ചാ​ണ് ഇ​ഫ്ത്താ​റു​ക​ൾ സം​ഘ​ടി​പ്പി​ച്ചു പോ​രു​ന്ന​ത്.

കോവിഡ് മ​ഹാ​മാ​രി സ​മ​യ​ത്ത് ഇ​ഫ്താ​ർ കി​റ്റു​ക​ൾ അ​ർ​ഹ​ത​പെ​ട്ട പ്ര​വാ​സി​ക​ൾ​ക് എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് കേ​ളി ഇ​ഫ്താ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. മ​ലാ​സ് ലു​ലു റൂ​ഫ് അ​രീ​ന​യി​ൽ വച്ചു ന​ട​ത്തു​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കേ​ളി കു​ടും​ബ​വേ​ദി​യും കേ​ളി​യോ​ടൊ​പ്പം കൈ​കോ​ർ​ക്കു​ന്നു.

സെ​ബി​ൻ ഇ​ഖ്ബാ​ൽ (ചെ​യ​ർ​മാ​ൻ), ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ഹു​സൈ​ൻ മ​ണ​ക്കാ​ട് (വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), ഷ​മീ​ർ കു​ന്നു​മ്മ​ൽ (ക​ൺ​വീ​ന​ർ), സു​നി​ൽ​കു​മാ​ർ, ഷാ​ജു ഭാ​സ്ക്ക​ർ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ), സു​നി​ൽ സു​കു​മാ​ര​ൻ (ട്ര​ഷ​റ​ർ ), സു​രേ​ഷ് ലാ​ൽ, ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ​മാ​ർ),

വി​വി​ധ സ​ബ് ക​മ്മ​റ്റി​ക​ളു​ടെ ക​ൺ​വീ​ന​റും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​ർ യ​ഥാ​ക്ര​മം; വി​ഭ​വ സ​മാ​ഹ​ര​ണം : കി​ഷോ​ർ ഇ ​നി​സാം, ലി​ബി​ൻ പ​ശു​പ​തി, ബി​ജി തോ​മ​സ്. സ്റ്റേ​ഷ​ന​റി: ഷി​ബു തോ​മ​സ്, ജ​വാ​ദ് പെ​രി​യാ​ട്ട്,ജോ​ഷി പെ​രി​ഞ്ഞ​നം. പ​ബ്ലി​സി​റ്റി : ബി​ജു താ​യ​മ്പ​ത്ത്, സി​ജി​ൻ കൂ​വ​ള്ളൂ​ർ, സ​നീ​ഷ്, ല​ത്തീ​ഫ്, നൗ​ഷാ​ദ്.

സ​ജ്ജീ​ക​ര​ണം: കാ​ഹിം ചേ​ളാ​രി, സ​തീ​ഷ് കു​മാ​ർ, സ​ജീ​വ​ൻ, ഷാ​ജി റ​സാ​ക്ക്, രാ​മ​കൃ​ഷ്ണ​ൻ. ഭ​ക്ഷ​ണ ക​മ്മി​റ്റി: റ​ഫീ​ക്ക് ചാ​ലി​യം, പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, നൗ​ഫ​ൽ സി​ദ്ദി​ക്ക്, പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ. ഭ​ക്ഷ​ണ പാ​ക്കിം​ഗ് ആ​ൻ​ഡ് വി​ത​ര​ണം: ഹാ​ഷിം കു​ന്ന​ത്ത​റ, രാ​ജ​ൻ പ​ള്ളി​ത്ത​ടം, സെ​ന്‍റ് ആന്‍റണി. ഗ​താ​ഗ​തം : മ​ധു പ​ട്ടാ​മ്പി, ര​ജീ​ഷ് പി​ണ​റാ​യി, നൗ​ഫ​ൽ യു​സി. വോളണ്ടി​യ​ർ ക്യാ​പ്റ്റ​ൻ: ഹു​സൈ​ൻ, വൈ​സ് ക്യാ​പ്റ്റ​ൻ അ​ലി പ​ട്ടാ​മ്പി എ​ന്നി​വ​ര​ട​ങ്ങു​ന്ന 151 അം​ഗ സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ൽ​കിയത്.

കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞ പ​രി​പാ​ടി​യി​ൽ ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ ന​ന്ദി പ​റ​ഞ്ഞു.