ജ​ന​പ​ങ്കാ​ളി​ത്തം നി​റ​യു​ന്ന ​റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇ​സ്‌ലാ​ഹി സെന്‍റർ ഇ​ഫ്താ​ർ വി​രു​ന്ന്
Wednesday, March 20, 2024 6:38 AM IST
ഷക്കീബ് കൊളക്കാടൻ
റി​യാ​ദ്: റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഇ​സ്‌​ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ബ​ത്ഹ ദ​അ​വ അ​വൈ​ർ​ന​സ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ റം​സാ​നി​ലെ 30 ദി​വ​സ​വും സം​ഘ​ടി​പ്പി​ക്കു​ന്ന സ​മൂ​ഹ നോ​മ്പു​തു​റ സേ​വ​ന​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു.

ബ​ത്ഹ​യി​ലെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വം​ശ, വ​ർ​ണ, ദേ​ശ​വ്യ​ത്യാ​സ​മി​ല്ലാ​തെ ദി​നേ​ന ആ​യി​ര​ത്തി​ന​ടു​ത്ത് ഏ​റ്റ​വും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നോ​മ്പ് തു​റ​ക്കു​വാ​ൻ നി​സ്വാ​ർ​ഥ​രാ​യ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ പൂ​ർ​ണ സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

ആ​ദ്യ​മെ​ത്തു​ന്ന 250 ഓ​ളം ആ​ളു​ക​ൾ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലും അ​തി​നു​ശേ​ഷം വ​രു​ന്ന​വ​ർ​ക്ക് ഇ​ഫ്താ​ർ കി​റ്റാ​യും ചി​ക്ക​ൻ ബി​രി​യാ​ണി, ചി​ക്ക​ൻ മ​ന്തി​യ​ട​ക്ക​മു​ള്ള നോ​മ്പു​തു​റ വി​ഭാ​ഗ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു.

റം​സാ​നി​ലെ എ​ല്ലാ ദി​ന​ങ്ങ​ളി​ലും വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഇ​ഫ്താ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ബ​ത്ഹ യൂ​ണി​റ്റി​ലെ 30 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

നോ​മ്പ് തു​റ​ക്കാ​ൻ എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും പൂ​ർ​ണ സ​ജ്ജ​രാ​യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ അ​വ​സാ​നം വ​രെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​ന് പു​റ​മേ റം​സാ​നി​ലെ എ​ല്ലാ ദി​വ​സ​വും ഇ​ഫ്താ​ർ ക്യാ​മ്പി​ൽ വൈ​ജ്ഞാ​നി​ത് ക്ലാ​സും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഇ​ഫ്താ​റി​ന് എ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും പൂ​ർ​ണ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​ൻ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സ​ജ്ജ​മാ​ണെ​ന്നും എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഇ​ഫ്താ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ, ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, ബ​ത്ഹ ദ​അ​വ & അ​വ​യ​ർ​ന​സ് സൊ​സൈ​റ്റി മ​ല​യാ​ളം പ്ര​ബോ​ധ​ന വി​ഭാ​ഗം മേ​ധാ​വി മു​ഹ​മ്മ​ദ്കു​ട്ടി ക​ട​ന്ന​മ​ണ്ണ, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഇ​ഖ്ബാ​ൽ വേ​ങ്ങ​ര, ദ​അ​വ ക​ൺ​വീ​ന​ർ അ​ബ്ദു​സ്‌​സ​ലാം ബു​സ്താ​നി എ​ന്നി​വ​ർ അ​റി​യി​ച്ചു.