കുവെെറ്റിൽ വ​ലി​യ നോ​മ്പ്‌ ക​ൺ​വ​ൻ​ഷ​നും ധ്യാ​ന​പ്ര​സം​ഗ​വും
Monday, March 18, 2024 2:56 PM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: കുവെെറ്റിലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യി​ലെ ആ​ത്മീ​യ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ മാ​ർ ബ​സേ​ലി​യോ​സ്‌ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ വ​ലി​യ നോ​മ്പി​നോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള ക​ൺ​വ​ൻ​ഷ​നും ധ്യാ​ന​യോ​ഗ​വും ഈ ​മാ​സം 17, 18, 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​ൻ, മ​ല​ങ്ക​ര​സ​ഭ​യു​ടെ അ​ഖി​ല മ​ല​ങ്ക​ര വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​ഭാ മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി​യം​ഗം, ഓ​ർ​ത്ത​ഡോ​ക്സ്‌ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​ടെ ഗ​വേ​ണിം​ഗ് ബോ​ഡി അം​ഗം, ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്‌ വ​ച​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കും.