ദു​ബാ​യി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു; സു​ഹൃ​ത്തി​നെ​രേ പ​രാ​തി​യു​മാ​യി കൊ​ച്ചി സ്വ​ദേ​ശി​നി
Thursday, March 14, 2024 1:30 PM IST
കോ​ഴി​ക്കോ​ട്: കൊ​ച്ചി സ്വ​ദേ​ശി​നി​യാ​യ 25കാ​രി​യെ സു​ഹൃ​ത്ത് ദു​ബാ​യി​യി​ൽ കെ​ട്ടി​യി​ട്ട് ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന് പ​രാ​തി. ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നെ​ന്നു പ​റ​ഞ്ഞു ദു​ബാ​യി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പി​ന്നീ​ട് 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത് ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മി​ച്ചെ​ങ്കി​ലും യു​വ​തി വ​ഴ​ങ്ങി​യി​ല്ല. താ​ന്‍ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ ആ​ണെ​ന്നും യു​വ​തി പ​റ​ഞ്ഞു.

യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ പ്ര​തി വി​ദേ​ശ​ത്താ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. വ​ട​ക​ര ഡി​വൈ​എ​സ്പി​ക്കാ​ണ് ഇ​വ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.