സൗ​ദിയിൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Thursday, March 14, 2024 10:21 AM IST
ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ‌​യി​ലെ ജു​ബൈ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ഷ​നി​ൽ അ​ച്ചൂ​ർ(29) ആ​ണ് മ​രി​ച്ച​ത്.

പ​ൻ​ഹാ​ൻ​പ​ടി ആ​ല​ത്തി​യൂ​ർ അ​ച്ചൂ​ർ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ - ല​ക്ഷ്മി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഖോ​ബാ​റി​ലെ ക​മ്പ​നി​യി​ൽ സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വാ​യി​രു​ന്നു.

ജോ​ലി​യാ​വ​ശ്യാ​ർ​ഥം ഖോ​ബാ​റി​ൽ നി​ന്ന് ജു​ബൈ​ലി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കും. ഭാ​ര്യ: സു​ജി​ത, മ​ക​ൾ: ത​ഷ്‌​വി​ൻ ക്രി​ഷ്.