റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജിനു സ്വീ​ക​ര​ണം ന​ൽ​കി
Wednesday, March 13, 2024 8:07 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി : സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ലി​രി​ക്കു​ന്ന മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് വ​ലി​യ​നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നും ധ്യാ​ന​യോ​ഗ​ത്തി​നും നേ​തൃ​ത്വം ന​ൽ​കു​വാ​ൻ കു​വൈ​റ്റി​ലെ​ത്തി​യ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​ൻ റ​വ. ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജി​നു എ​യ​ർ പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

അ​ഖി​ല മ​ല​ങ്ക​ര വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം, ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യു​ടെ ഗ​വേ​ണി​ങ് ബോ​ഡി മെ​മ്പ​ർ, ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക വി​കാ​രി​യും മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്റ് പ്ര​സി​ഡന്‍റു​മാ​യ ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് കു​രു​വി​ള, മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീസ്, സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, ട്ര​ഷ​റാ​ർ ഷൈ​ൻ ജോ​ർ​ജ്, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ ബി​നു ബെ​ന്ന്യാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ര​വേ​ല്പ് ന​ൽ​കി​യ​ത്.

ഈ മാസം 17, 18, 20, 21 തീ​യ​തി​ക​ളി​ൽ അ​ബാ​സി​യ സെ​ന്‍റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30 മു​ത​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.