പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​ത്തി​ന് സം​വി​ധാ​ന​ങ്ങ​ളൊരു​ക്കണം: ന​വ​യു​ഗം
Wednesday, March 13, 2024 6:44 AM IST
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ്ല​സ്ടൂ ക​ഴി​ഞ്ഞു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഇ​പ്പോ​ൾ സൗ​ദി​യി​ൽ അ​വ​സ​ര​മി​ല്ല. പ്ല​സ്ടൂ ക​ഴി​ഞ്ഞാ​ൽ കു​ട്ടി​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ച്ചു പ​ഠി​പ്പി​യ്ക്കു​ന്ന​തി​ന് പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ടുന്നു.

ഇ​ത് പ​രി​ഹ​രി​യ്ക്കു​ന്ന​തി​നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കാ​ണാ​മെ​ന്നു ന​വ​യു​ഗം അ​മാ​മ്ര യൂ​ണി​റ്റ് സ​മ്മേ​ള​നം ഒ​രു പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ദ​മാ​മി​ൽ സു​കു ​പി​ള്ള​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ന​ട​ന്ന ന​വ​യു​ഗം അ​മാ​മ്ര യു​ണി​റ്റ് സ​മ്മേ​ള​നം ന​വ​യു​ഗം ദ​മാം മേ​ഖ​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​വ​യു​ഗം ദ​ല്ല മേ​ഖ​ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സ്‌​സാം കൊ​ല്ലം സം​ഘ​ട​ന ക്യാ​മ്പ​യി​നു​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ന​വ​യു​ഗം ദ​മാം മേ​ഖ​ല നേ​താ​ക്ക​ളാ​യ വേ​ണു​ഗോ​പാ​ൽ, ബാ​ബു, സ​തീ​ശ​ൻ, നി​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.