മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, September 21, 2024 3:35 AM IST
മ​ഞ്ഞ​പ്ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ദി​ര ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം, ഐ​എ​ൻ​ടി​യു​സി മ​ഞ്ഞ​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.

പൊ​തു​ശ്മ​ശാ​നം അ​നു​വ​ദി​ക്കു​ക, ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, റോ​ഡു​ക​ൾ സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക, ച​ന്ദ്ര​പ്പു​ര​യി​ൽ ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക, വ​ട​ക്കും​ഭാ​ഗം ച​ന്ദ്ര​പ്പു​ര ക​വ​ല​ക​ളി​ൽ ശു​ചി​മു​റി അ​നു​വ​ദി​ക്കു​ക, പൊ​തുമാ​ർ​ക്ക​റ്റ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ക, മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക,

വ​ൺ​വേ സ​മ്പ്രാ​ദാ​യം ന​ട​പ്പി​ലാ​ക്കു​ക, ച​ന്ദ്ര​പ്പു​ര​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​ക, പ്ര​ധാ​ന ക​വ​ല​ക​ളി​ൽ ബ​സ് കാ​ത്തുനി​ൽ​പ്പ് കേ​ന്ദ്രം അ​നു​വ​ദി​ക്കു​ക, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കി​ട​ത്തി ചി​കി​ൽ​സ ന​ട​പ്പി​ലാ​ക്കു​ക, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും സി​സി​ടി​വി കാ​മ​റ​യും ഏ​ർ​പ്പെ​ടു​ത്തു​ക തുടങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി​യ​ത്.


സ​മ​രം ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൊ​ച്ചാ​പ്പു പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൾ​ച്ച​റ​ൽ ഫോ​റം ര​ക്ഷാ​ധി​കാ​രി കെ. ​സോ​മ​ശേ​ഖ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​ൻ പ​ല്ലൂ​ർ, സ​രി​ത സു​നി​ൽ ചാ​ലാ​ക്ക, സി​ജു ഈ​രാ​ളി, അ​ഡ്വ. ജേ​ക്ക​ബ് മ​ഞ്ഞ​ളി, ഷ​മി​ത ബി​ജോ, ടി​നു മോ​ബി​ൻ​സ് , അ​ജി​ത്ത് വ​ര​യി​ലാ​ൻ, ജോ​സ​ഫ് തോ​മ​സ്, ഡേ​വീ​സ് മ​ണ​വാ​ള​ൻ , ജോ​സ​ൺ വി. ​ആ​ന്‍റ​ണി,അ​ല​ക്സ് ആ​ന്‍റു, ഷൈ​ബി പാ​പ്പ​ച്ച​ൻ, എം.​ഇ. സെ​ബാ​സ്റ്റ്യ​ൻ, ലാ​ലു പു​ളി​ക്ക​ത്ത​റ, സ്റ്റി​ലി​ൻ മ​ഞ്ഞ​ളി , സ​ണ്ണി പൈ​നാ​ട​ത്ത് ,

ആ​ന്‍റു മാ​ണി​ക്ക​ത്താ​ൻ, ഡേ​വീ​സ് ചൂ​ര​മ​ന, കെ.​എ. വ​ർ​ഗീ​സ്, ബൈ​ജു കോ​ളാ​ട്ടു​കു​ടി, ബി​നോ​യ് പാ​റ​യ്ക്ക, രാ​ജു ഡേ​വീ​സ്, ജോ​മോ​ൻ ഓ​ലി​യ​പ്പു​റം, പാ​പ്പ​ച്ച​ൻ ക​രി​ങ്ങേ​ൻ,ദി​നു ജോ​ർ​ജ്, ജോ​സ് അ​രീ​ക്ക​ൽ, പി.​വി. ജോ​ബി, നി​ക്കോ​ളാ​സ് ചി​റ​മേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.